ramesh-chennithala

തിരുവനന്തപുരം: കേരളത്തിലെ ജനവിധി മോദി - പിണറായി ഭരണകൂടങ്ങൾക്ക് തിരിച്ചടിയാവുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞ് വോട്ടർമാർ വിവേകപൂർവം വോട്ട് ചെയ്യണമെന്ന് ചെന്നിത്തല ആഹ്വാനം ചെയ്തു.

കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ തരംഗമാണ് കേരളത്തിലെന്നും സംസ്ഥാനത്തെ 20 സീറ്റും യു.ഡി.എഫ് നേടുമെന്നും ചെന്നിത്തല പ്രസ്താവിച്ചു.