anumodanam

മുടപുരം: എ.ടി.കോവൂർ ഗ്രന്ഥശാല ചെമ്പകമംഗലം,ടാഗോർ ലൈബ്രറി കുറക്കട,നാട്യഗ്രാമം ലൈബ്രറി തോന്നയ്ക്കൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള നിലാവ് സാംസ്കാരിക കൂട്ടായ്മയുടെ ആറാമത് പുസ്തകചർച്ച നടന്നു. വയലാർ അവാർഡ് ജേതാവ് ടി.ഡി.രാമകൃഷ്ണന്റെ 'പച്ച മഞ്ഞ ചുവപ്പ് ' എന്ന നോവലാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തത്.നാട്യഗ്രാമം പ്രസിഡന്റ് സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ടാഗോർ ലൈബ്രറി പ്രസിഡന്റ് എസ്.സുകു സ്വാഗതവും എ.ടി.കോവൂർ ഗ്രന്ഥശാല സെക്രട്ടറി ബിജുകുമാർ നന്ദിയും പറഞ്ഞു. ആർ.വേണുനാഥ് മേഡറേറ്ററായിരുന്ന ചർച്ചയിൽ അരുൺ റോയി പുസ്താവതരണം നടത്തി. വി.രാജേന്ദ്രൻ നായർ,മണിശങ്കർ.പി.കെ,എൽ.എസ്.ലോഹി,ശശികുമാർ.എസ്,പ്രഫുല്ലഘോഷ്,രാജശ്രീ,ഷിജി,എ.ആർ.മുഹമ്മദ്,അജയകുമാർ. എൻ.എസ് തുടങ്ങിയവർ പങ്കെടുത്തു.സ്കൂൾ കലോത്സവത്തിൽ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച ഋതുപർണയെ ചടങ്ങിൽ അനുമോദിച്ചു.