
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. മലയാളം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവവോസി പരീക്ഷ 30 മുതൽ നടത്തും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബികോം- ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി പരീക്ഷകൾ മേയ് 15 മുതൽ നടത്തും.
അഞ്ച്, ആറ്, എട്ട് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.) (2011 സ്കീം - മേഴ്സിചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 3 മുതൽ ആരംഭിക്കും.
ആരോഗ്യ സർവകലാശാലപ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ
തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി (2010 പാർട്ട് 1, 2012 & 2016 സ്കീം) (റഗുലർ/ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തേർഡ് സെമസ്റ്റർ എം.ഫാം ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷ (2019 സ്കീം) ഏപ്രിൽ 2024 പ്രാക്ടിക്കൽപരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാംവർഷ ബി.പി.ടി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2010 , 2012 & 2016 സ്കീം) ജൂൺ പരീക്ഷയ്ക്ക് മേയ് 3 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപഫൈനോടെ 15 വരെയും, 335 രൂപ സൂപ്പർഫൈനോടെ മേയ് 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ എം.പി.ടി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2016 സ്കീം) ജൂൺ പരീക്ഷയ്ക്ക് മേയ് 3 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 15 വരെയും, 335 രൂപ സൂപ്പർഫൈനോടെ മേയ് 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻനടത്താം.
കെ-ടെറ്റ്: അപേക്ഷ മേയ് രണ്ടുവരെ
തിരുവനന്തപുരം: കെ-ടെറ്റ് ഏപ്രിൽ പരീക്ഷയ്ക്കായി മേയ് രണ്ടു വരെ അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റ് തിരുത്താൻ മേയ് നാലു മുതൽ ഏഴു വരെ https://ktet.kerala.gov.in ൽ സൗകര്യമുണ്ട്. ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷാകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയിൽ തിരുത്തൽ വരുത്താം. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോയും ഉൾപ്പെടുത്താം.