narendra-modi

തിരുവനന്തപുരം: രാജസ്ഥാനിലെ ബെൻസ്വാഡയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേ വഞ്ചിയൂർ കോടതിയിൽ പരാതി.തിരുവനന്തപുരം ബാർ അസോസിയേഷൻ അംഗം അഡ്വ.എ.ജെ അഹമ്മദ് കബീറാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ചതായി അഭിഭാഷകൻ അറിയിച്ചു. പ്രസംഗത്തിലെ വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയുളള മാദ്ധ്യമങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കി ഐ.പി.സി 152 എ,153 ബി, 298, 504,505 പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.