കുളത്തൂർ: ടെക്നോപാർക്ക് സെന്റ് ജോസഫ് ദേവാലയത്തിലെ തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ 27 മുതൽ മേയ് ഒന്നുവരെ നടക്കും.27ന് വൈകിട്ട് ഇടവക വികാരി ഫാ.ദീപക് ആന്റണിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും.തുടർന്ന് ഫാ.ഡി.ജെറാൾഡിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയും ഫാ.വൈ.ഡൈഡന്റെ നേതൃത്വത്തിൽ വചന വിചിന്തനവും നടക്കും. 29വരെ എല്ലാ ദിവസവും വൈകിട്ട് ജപമാല,ലിറ്റിനി,നൊവേന,ദിവ്യബലി,വചന വിചിന്തനം എന്നിവ ഉണ്ടായിരിക്കും.30ന് വൈകിട്ട് 6ന് യൂജിൻ.എച്ച്.പെരേരയുടെ കാർമ്മികത്വത്തിൽ സന്ധ്യാ വന്ദന പ്രാർത്ഥനയും ജെയിംസ് കുലാസിന്റെ വചന വിചിന്തനവും നടക്കും.തുടർന്ന് ആഘോഷമായ ചപ്ര പ്രദക്ഷിണം.തിരുനാൾ ദിനമായ മേയ് ഒന്നിന് രാവിലെ 10.30ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി തുടർന്ന് സ്നേഹവിരുന്ന്.