തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് നിലയും വോട്ടർ ടേൺ ഒൗട്ട് ആപ്പിലൂടെ അപ്പപ്പോൾ അറിയാം. പോളിംഗ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ട് ആപ്പിൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ സെർവറിൽ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. വോട്ടിംഗ് ശതമാനം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.