
വിഴിഞ്ഞം: വറുതിക്കിടയിലും മത്സ്യ തൊഴിലാളികൾക്ക് ആശ്വാസവും നാട്ടുകാർക്കും കൗതുകവുമായി തീരത്ത് എത്തിയത് വമ്പൻ മത്സ്യം. ഇന്നലെ ഉച്ചയോടെ കടപ്പുറത്ത് മത്സ്യ തൊഴിലാളികളുടെ വള്ളത്തിൽപ്പെട്ട് കൂറ്റൻ അച്ചിണി സ്രാവ്' എത്തിയത്. 250ലേറെ കിലോ ഭാരം വരുന്ന സ്രാവ് 64000 രൂപയ്ക്ക് ലേലത്തിൽ പോയി. വിഴിഞ്ഞം സ്വദേശി സിൽവ ദാസിന്റെ വള്ളത്തിലെ ചൂണ്ടയിലാണ് സ്രാവ് ലഭിച്ചത്. ചൂണ്ടയിൽ കൊരുത്തുകഴിഞ്ഞാൽ ഇവ രക്ഷപ്പെടാനുള്ള ശ്രമം നടത്തും നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് മത്സ്യത്തെ കരയ്ക്ക് എത്തിച്ചത്. വിഴിഞ്ഞത്ത് മുൻപും ഇത്തരത്തിൽ കൂറ്റൻ അച്ചിണി സ്രാവ് എത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിലും വിദേശത്തും വൻ ഡിമാന്റാണ് ഈ മത്സ്യത്തിന്.