vld-2

വെള്ളറട: പാറശാല നിയോജകമണ്ഡലത്തിലെ മാതൃക ബൂത്ത് കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലാണ് തയാറാക്കിയിട്ടുള്ളത്. കുന്നത്തുകാൽ പഞ്ചായത്തിലെ വണ്ടിത്തടം വാർഡിലെ 165ാം നമ്പർ ബൂത്താണ് മാതൃക ബൂത്തായി പ്രവർത്തിക്കുക. കുന്നത്തുകാൽ വില്ലേജ് ഓഫീസർ റെജി കുമാറിന്റെ നേതൃത്വത്തിലാണ് ബൂത്ത് തയാറാക്കിയത്. മാതൃക ബൂത്തിൽ വോട്ടർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യം, അമ്മമാർക്ക് ഫീഡിംഗ് റൂം, ഹെൽപ്പ് ഡെസ്ക്ക്, കുടിവെള്ളം, വെയിൽ ഏൽക്കാതെ നിൽക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.