വെഞ്ഞാറമൂട്: നടൻ സുരാജ് വെഞ്ഞാറമൂടും ഭാരത് സേവക് സമാജ് ദേശീയ അദ്ധ്യക്ഷൻ ബി.എസ്.ബാലചന്ദ്രനും വെഞ്ഞാറമൂട് യു.പി.എസിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. നടൻ അശ്വന്ത് പാറക്കൽ യു.പി.എസിൽ വോട്ട് ചെയ്യും.
ഡി.കെ.മുരളി എം.എൽ.എ,കഥാകൃത്ത് എസ്.ആർ.ലാൽ എന്നിവർക്ക് ആലന്തറ സർക്കാർ യു.പി.എസിലാണ് വോട്ട്. എ.എ.റഹീം എം.പിയും സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോടും പിരപ്പൻകോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്യും. നടി പ്രിയങ്ക പരപ്പാറമുകൾ എസ്.കെ.വി.യു.പി.എസിൽ വോട്ട് രേഖപ്പെടുത്തും.