തിരുവനന്തപുരം: തലസ്ഥാനത്തെ എൻ.ഡി.എ.സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ട് ബാംഗ്ളൂരിലാണ്.നാളെയാണ് അവിടെ വോട്ടെടുപ്പെങ്കിലും പോയിവരാനുള്ള സാങ്കേതിക പരിമിതി കണക്കിലെടുത്ത് അദ്ദേഹം തിരുവനന്തപുരത്ത് തന്നെ തുടരും.
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ രാവിലെ
7 മണിക്ക് ശേഷം കൊച്ചുള്ളൂരിലെ ബൂത്തിൽ വോട്ട് ചെയ്യും.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഫോർട്ട് സ്‌കൂളിൽ രാവിലെ 7.30 ന് വോട്ട് ചെയ്യും.
ദേശീയ നിർവാഹക സമിതി അംഗമായ പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലെ ബൂത്തിലും
മുതിർന്ന നേതാവ് ഒ രാജഗോപാൽ ജവഹർ നഗറിലെ ബൂത്തിലും രാവിലെ വോട്ട് ചെയ്യും.
ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വട്ടിയൂർക്കാവിലെ ബൂത്തിൽ വോട്ട് ചെയ്യും
ബി ജെ പി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് സെന്റ് ജോസഫ് സ്‌കൂളിലെ ബൂത്തിൽ 7 മണിക്ക് വോട്ട് ചെയ്യും