
വെള്ളനാട്: വെളിയന്നൂർ അക്കരവിളാകത്ത് തിരുനാഗ- ശിവശക്തി ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനം കല്ലട ശക്തിപാദം ആശ്രമം മഠാധിപതി ഗുരുപ്രിയ ആനന്ദമയി ഉദ്ഘാടനം ചെയ്തു.ക്ഷേത്ര പ്രസിഡന്റ് ജി.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ഗ്രാമ പഞ്ചായത്തംഗം വി.എസ്.ശോഭൻ കുമാർ,മാദ്ധ്യമ പ്രവർത്തകൻ റെഞ്ചി കുര്യാക്കോസ്, ഡോ.സി.ആർ.പ്രസാദ്, പ്രൊഫ.ജഗന്നാഥൻ നായർ, പ്രൊഫ.വിക്രമൻ നായർ,അദ്ധ്യാപകൻ എസ്.ജയകുമാർ, ക്ഷേത്ര വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, സെക്രട്ടറി കെ.അശോകൻ,ജോയിന്റ് സെക്രട്ടറി ആർ.രജനീഷ്, ട്രഷറർ വി.ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.ക്ഷേത്ര രക്ഷാധികാരിയും എഴുത്തുകാരനുമായ റിട്ടയേർഡ് പ്രൊഫ.ദേശികം രഘുനാഥൻ രചിച്ച 'മാനസ പൗർണമി', ബി.ആർ.വനജകുമാരി രചിച്ച 'ഭക്തയും ഭഗവാനും' എന്ന പുസ്തകങ്ങളും പ്രകാശനം ചെയ്തു.