ss

സിനിമയിലും പൊതുടങ്ങളിലും സാരിയിൽ എപ്പോഴും പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടുന്ന താരമാണ് ബോളിവുഡ് സുന്ദരി വിദ്യ ബാലൻ. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളോട് വിദ്യ ബാലൻ പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. വാർഡ്രോബിൽ വസ്ത്രങ്ങൾ വാങ്ങി നിറയ്ക്കുന്ന സ്വഭാവമില്ലെന്നും 25 സാരികൾ മാത്രമാണ് തനിക്കെന്നും വിദ്യ ബാലൻ.

മറ്റു സ്ത്രീകളെയും നടിമാരെയും താരതമ്യപ്പെടുത്തിയാൽപോലും തനിക്ക് വളരെക്കുറച്ച് സാരികൾ മാത്രമാണ് സ്വന്തമായുള്ളത്. മിനിമലിസ്റ്റിക് സമീപനമാണ് തന്റേത്. ധാരാളം സാധനങ്ങൾ സ്വന്തമാക്കാറില്ല. എപ്പോഴും സാരി ധരിക്കാറുള്ളതിനാൽ എത്ര സാരിയുണ്ടെന്ന് പലരും ചോദിക്കാറുണ്ട്. എനിക്ക് 25 സാരികളാണ് ഉള്ളത്. ഒരുതവണ ധരിച്ച സാരികൾ ആവർത്തിച്ച് ഉടുക്കാൻ സാധിക്കാറില്ല. അതിനാൽ ആർക്കെങ്കിലും കൊടുക്കാറാണ് പതിവ്. എന്തെങ്കിലും വൈകാരിക ബന്ധമുള്ള സാരികൾ മാത്രം സൂക്ഷിച്ചുവയ്ക്കുന്നു. വിദ്യ ബാലൻ പറഞ്ഞു. വിദ്യ ബാലനെ സാരിയിൽ കാണാനാണ് ആരാധകർക്കും ഏറെ ഇഷ്ടം.താരത്തിന് സാരികളുടെ വൻ ശേഖരം ഉണ്ടെന്നായിരുന്നു ആരാധകർ ധരിച്ചിരുന്നത്.സാരി കഴിഞ്ഞാൽ ഏറെ പ്രിയ വേഷം ഏതെന്ന് ചോദിച്ചാൽ വിദ്യ ബാലന് ഒറ്റ ഉത്തരം. സൽവാർ.