തിരുവനന്തപുരം: സംസ്ഥാനസർക്കാർ 30ന് 2000 കോടി രൂപ വായ്‌പയെടുക്കും.സാമ്പത്തിക വർഷത്തെ ആദ്യമാസം 3000 കോടി രൂപ വായ്‌പയെടുക്കാനാണ് താത്കാലിക അനുമതി കിട്ടിയത്. ഇതിൽ 1000കോടി കഴിഞ്ഞ ചൊവ്വാഴ്ച എടുത്തിരുന്നു. ശമ്പളമടക്കമുള്ള ചെലവുകൾക്കാണ് ഇപ്പോൾ 2000കോടി വായ്പയെടുക്കുന്നത്.