
നാഗീൻ എന്ന ഹിന്ദി സീരിയലാണ് മൗനി റോയിയെ പ്രശസ്തയാക്കിയത്. നാഗകന്യക എന്ന പേരിൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തപ്പോൾ കേരളത്തിലും ആരാധകർ . എന്നാൽ മൗനിയുടെ പഴയ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ത്രോബാക്ക് ചിത്രങ്ങളിൽനിന്ന് ലുക്കിൽ ഏറെ വ്യത്യാസമുണ്ട് മൗനിക്ക്. ശസ്ത്രക്രിയയിലൂടെയാണ് മൗനി മേക്കോവർ നടത്തിയതെന്നാണ് അടക്കം പറച്ചിൽ. മേക്കോവറിന് ശേഷം മൗനിക്ക് സൗന്ദര്യം കൂടി എന്ന് പാപ്പരാസികൾ. ഏകതാ കപൂറിന്റെ ക്യൂകി സാസ് ദി കഭി ബഹുതി എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയൻ, ദേമോം കാ ദേവ് മഹാദേവ്, ജൂനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗകന്യക വേഷമാണ് ശ്രദ്ധേയമാക്കിയത്.
അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. കെ.ജി.എഫിന്റെ ഹിന്ദി റീമേക്കിൽ ഗലി ഗലി എന്ന ഐറ്റം ഗാനരംഗത്ത് മൗനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മൗനിയുടെ ഭർത്താവ് സൂരജ് നമ്പ്യാർ മലയാളിയാണ്. ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥൻ.