പാറശാല: പാറശാല ശ്രീമഹാദേവർ ക്ഷേത്രത്തിൽ സ്വർണ കൊടിമരത്തിന്റെ പ്രതിഷ്ഠാകർമ്മം രാവിലെ 8.45ന് ക്ഷേത്രതന്ത്രി കിഴക്കേ ചെറുമുക്ക് മന കെ.സി.നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.സ്വർണ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രത്യേക ഉത്സവം 26 മുതൽ മേയ് 5വരെ തുടരും. ഇന്ന് വൈകിട്ട് 6.15ന് ആചാരപ്രകാരമുള്ള പറയർ സമുദായക്കാരുടെ കൊടി,കൊടിക്കയർ എന്നിവയുടെ എഴുന്നെള്ളത്ത്. ഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് നിർമ്മാല്യ ദർശനം,ഗണപതി ഹോമം,8.30ന് ശ്രീഭൂതബലി എഴുന്നെള്ളിപ്പ്,വൈകിട്ട് 6.15ന് ചുറ്റുവിളക്ക്,6.30ന് ദീപാരാധന,രാത്രി 8.30ന് ശ്രീഭൂതബലി എഴുന്നെള്ളിപ്പ് എന്നിവ നടക്കും.മേയ് 4ന് രാത്രി 9ന് പള്ളിവേട്ടയും 5ന് രാവിലെ 9.30ന് ആറാട്ട്,തുടർന്ന് 11.30ന് ആറാട്ട് സദ്യ,എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം എന്നിവയും നടക്കും. ഇന്ന് രാത്രി 8.30ന് തിരുവാതിരക്കളി,27ന് രാവിലെ 9.30ന് തിരുവാസകം,വൈകിട്ട് 5ന് ഭക്തിഗാനമേള,6.30ന് സംഗീതക്കച്ചേരി,രാത്രി 8.30ന് നൃത്തം, 28ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ,6ന് ഭജന,7ന് കീബോർഡ് കച്ചേരി,8ന് നൃത്തം,29ന് രാവിലെ 11ന് ഭക്തിഗാനമേള,6ന് ഭജന,7ന് കച്ചേരി,രാത്രി 8.30ന് നൃത്തം,30ന് വൈകിട്ട് 5ന് ഭജന,6.30ന് ഹാരികഥാപ്രസംഗം,രാത്രി 8ന് മ്യുസിക് മെഗാഷോ,മെയ് 1ന് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം,രാത്രി മെഗാ തിരുവാതിര എന്നിവ.മേയ് 2ന് വൈകിട്ട് 5ന് ഭജന,7ന് സംഗീതക്കച്ചേരി,8.30ന് നൃത്തം.3ന് വൈകിട്ട് 5ന് ഭജന,6ന് നാദാമൃതം,7ന് തിരുവാതിരക്കളി,രാത്രി 9ന് ഗാനമേള.4ന് വൈകിട്ട് 6ന് ഭജന,7.30ന് നൃത്തം.5ന് വൈകിട്ട് 7ന് ഭജന,രാത്രി 9ന് ഗാനമേള.