തിരുവനന്തപുരം: വോട്ടു ചെയ്യാൻ എത്തുന്നവർക്കായി ഇന്നലെ മംഗലാപുരത്തു നിന്ന് കൊച്ചുവേളിയിലേക്ക് ആലപ്പുഴ വഴി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തി. വൈകിട്ട് 7ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് ഇന്നു രാവിലെ 8ന് കൊച്ചുവേളിയിലെത്തി. എട്ട് വീതം സ്ലീപ്പർ, ജനറൽ കോച്ചുകളുണ്ട്. ഇന്നുച്ചയ്ക്ക് 2.30ന് മടക്ക സർവീസ്. ട്രെയിൻ നമ്പർ 06053/06054. നാളെ വൈകിട്ട് 7ന് മംഗലാപുരത്തുനിന്ന് ഒരു സർവീസ് കൂടി നടത്തും 28ന് മടക്ക സർവീസ്.