
സംയുക്തയുടെ ഏറ്റവും പുതിയ ഗ്ളാമറസ് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ വൈറൽ. ഗൗൺ പോലത്തെ വേഷത്തിൽ ഗ്ളാമറസ് ലുക്കിലാണ് താരം. പല്ലവി സിംഗിന്റെ സ്റ്റൈലിങിൽ അഭിഷേക് ശർമ്മയുടെ ഡിസൈൻ ഔട്ട് ഫിറ്റിലാണ് സംയുക്ത. വിശാൽ ചരൺ ആണ് മേക്കപ്പ്. ഷഹീൻ താഹയാണ് ചിത്രങ്ങൾ പകർത്തിയത്. ഇത് ഇപ്പോ സംയുക്തയോ സാമന്തയോ ഒരു പിടിയും ഇല്ലല്ലോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. തെലുങ്കിലും കന്നടയിലുമാണ് സംയുക്ത ഇപ്പോൾ സജീവം. വിരുപക്ഷം, ഡെവിൾ - ദ ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് എന്നീ തെലുങ്ക് സിനിമകളാണ് അവസാനം റിലീസ് ചെയ്തത്. സംയുക്തയുടെ സിനിമകൾ ഒന്നും തന്നെ ഈ വർഷം റിലീസ് ചെയ്തില്ല. മലയാളത്തിൽ ബൂമറങ് ആണ് അവസാനം റിലീസ് ചെയ്തത്. പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. ടൊവിനോ തോമസിന്റെ നായികയായി തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്.