തിരുവനന്തപുരം: ബി.ജെ.പി ബന്ധത്തെ തുടർന്ന് മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം രാജിവയ്‌ക്കണമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടി വന്നത് സി.പി.എം - ബി.ജെ.പി ഡീൽ പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ്. ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കേരളത്തിൽ സി.പി.എം- ബി.ജെ.പി ഡീലിന്റെ സൂത്രധാരൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ദീർഘകാലമായി ബി.ജെ.പിയുമായി ചർച്ച നടക്കുന്നത്. കേരളത്തിൽ യു.ഡി.എഫ് തരംഗമാണെന്നും മോദിക്കും പിണറായിക്കുമെതിരേ ജനവികാരം ആളിക്കത്തുകയാണെന്നും ഹസൻ പറഞ്ഞു.