haritha-booth

ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങൽ ഗവ: കോളേജിൽ 155 -ാംനമ്പർ ബൂത്ത് ഹരിതബൂത്തായി തിരഞ്ഞെടുത്തു. ശുചിത്വ മിഷനും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി ഹരിത കർമ്മസേന, നഗരസഭ ക്ലീനിംഗ് ജീവനക്കാർ, ക്ലീൻ സിറ്റി മാനേജർ, ആരോഗ്യ വിഭാഗം, ശുചിത്വ മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ഹരിത ബൂത്ത് തയാറാക്കിയത്, പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക, വായു, മണ്ണ്, ജലം ഇവ മലിനമാക്കാതിരിക്കുക, മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കാൻ പ്രകൃതി സൗഹൃദ വസ്തുകൾ ഉപയോഗിക്കുന്ന എന്ന ഒരു സന്ദേശമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളേജിന് മുന്നിൽ പച്ച തെങ്ങോലയിൽ നിർമ്മിച്ച സ്വാഗത ബോർഡ്, പോളിംഗ് സ്റ്റേഷനു സമീപത്തെ കുടിലിൽ മൺ കുടത്തിൽ ദാഹജലം, ശുചിത്വ സന്ദേശങ്ങൾ, ഫീഡിംഗ് റൂം, വിശ്രമ കേന്ദ്രം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്, ആറ്റിങ്ങൽ കോളേജ് എൻ. എസ്. എസ് വിദ്യാർത്ഥികളുടെ സേവനവും ഹരിത ബൂത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.