
വെള്ളറട: അമ്പൂരി സെന്റ് തോമസ് സ്കൂളിലെ 29-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം രാവിലെ വോട്ടിംഗ് ആരംഭിക്കവെ തകരാറിലായി.തുടർന്ന് പുതിയ യന്ത്രം എത്തിച്ചതിനുശേഷമാണ് വോട്ടിംഗ് ആരംഭിച്ചത്.മുക്കാൽ മണിക്കൂറോളം വോട്ടിംഗ് നടക്കാത്തതിനെ തുടർന്ന് വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.12 മണിയായിട്ടും ഈ ബൂത്തിൽ ക്യൂവിന് യാതൊരു കുറവുമുണ്ടായില്ല.