ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലത്തിലെയും ബൂത്തുകളിൽ ഇടത് മുന്നണി പ്രവർത്തകർ വ്യാപകമായി നിയമലംഘനം നടത്തിയതായി കാണിച്ച് ഐക്യമുന്നണി സ്ഥാനാർതിഥി അടൂർ പ്രകാശ് ചീഫ് ഇലക്ഷൻ കമ്മീഷനും ജില്ലാ കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി. ഇടത് മുന്നണി പ്രവർത്തകർ ബാഡ്ജ് ധരിച്ചു ബൂത്തിനുള്ളിൽ പ്രവേശിക്കുന്നതായും വ്യാപകമായി പണം വിതരണം ചെയ്തതായും പരാതിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ചില ബൂത്തുകളിൽ കാമറ സ്ഥാപിച്ചില്ലെന്ന പരാതിയും നൽകിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ നിയമ ലംഘനമെന്നും അടൂർ പ്രകാശ് പറഞ്ഞു.