പള്ളിക്കൽ:ഗ്രാമപഞ്ചായത്തിലെ കല്ലറക്കോണം 83-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം താമസിച്ചാണ് പോളിംഗ് തുടങ്ങിയത്.മടവൂർ ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പർ 102-ൽ വോട്ടു രേഖപ്പെടുത്തുന്നതിന് യന്ത്രം സമയം കൂടുതൽ എടുത്തതിനാൽ രാവിലെ മുതൽതന്നെ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. പുലിയൂർകോണം ഗവ:എൽ.പി.എസിലെ 103,104 ബൂത്തുകളിലേക്ക് പോകാൻ സ്വകാര്യവ്യക്തി കെട്ടിയടച്ചിരുന്ന വഴി അധികൃതരുടെ ഇടപെടലിലൂടെ താത്കാലികമായി തുറന്നു കൊടുത്തു.