
വിതുര: അരുവിക്കര നിയോജകമണ്ഡലത്തിലെ തൊളിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലെ 15ാം നമ്പർ ബൂത്തിലെ വോട്ടെടുപ്പ് മെഷീൻ തകരാറിലായതിനെ തുടർന്ന് അരമണിക്കൂറോളം തടസപ്പെട്ടു. ഉദ്യോഗസ്ഥർ പെട്ടെന്നുതന്നെ പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. തൊളിക്കോട് തേവൻപാറ അഞ്ചാംനമ്പർ ബൂത്തിൽ വോട്ടെടുപ്പ് മന്ദഗതിയിലായതായി പരാതി ഉയർന്നു. ഒടുവിൽ ഉദ്യോഗസ്ഥരെ മാറ്റി വോട്ടെടുപ്പ് വേഗത്തിലാക്കി.
മലയോര മേഖലയിൽ
കനത്ത പോളിംഗ്
വിതുര: മലയോര മേഖലയിൽ 2019നേക്കാൾ കൂടുതൽ പോളിംഗ് നടന്നതായി മുന്നണികളുടെ വിലയിരുത്തൽ. നിശ്ചിതസമയം കഴിഞ്ഞിട്ടും
ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ തിരക്ക് തുടങ്ങി. പൊൻമുടി,ബോണക്കാട് തോട്ടം മേഖലകളിലെ മുഴുവൻ തൊഴിലാളികളും വോട്ടിടാനെത്തി. ആദിവാസി മേഖലകളിലും പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. കല്ലാർ,മരുതാമല,വിതുര,ആനപ്പാറ സ്‌കൂളുകളിലെ ബൂത്തുകളിൽ ആദിവാസികൾ രാവിലെ തന്നെ വോട്ടിടാനെത്തിയിരുന്നു.