കാട്ടാക്കട : ഓൾകേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ 28ന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമൻ ഉദ്ഘാടനം ചെയ്യും.കാട്ടാക്കട ദേവികല്യാണ മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് രാധാവിജയൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജി.സജീവൻ,ജില്ലാ സെക്രട്ടറി എസ്.സതികുമാർ,ജില്ലാ ട്രഷറർ കെ.പി.രവീന്ദ്രൻ,എം.വിജയകുമാരി എന്നിവർ സംസാരിക്കും.ജില്ലയുടെ 40 ഏരിയകളിൽ നിന്ന് തിരഞ്ഞെടുത്ത 350 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.