
വർക്കല: ഒറ്റക്കായിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . ചിലയ്ക്കൂർ പെരുമ്പള്ളിത്തൊടി യിൽ ഉണ്ണികൃഷ്ണൻ. എസ് (39) ആണ് മരിച്ചത് . വെളളിയാഴ്ച രാത്രി അടച്ചിട്ടിരുന്ന വീട്ടിനുളളിൽ നിന്നു ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ അറിയിച്ചു. പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുളളതായി പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം പരിശോധന നടത്തി. ഭാര്യ ധന്യയും മക്കളായ ധനുഷും ദിവ്യയും ധന്യയുടെ വീട്ടിലാണ്. കുറച്ചുദിവസമായി താമസം.