
ബ്രൈഡൽ ഷവർ ആഘോഷമാക്കി സുഹൃത്തുക്കൾക്കൊപ്പം മീര നന്ദൻ. 'ബ്രൈഡ് ടു ബി" എന്ന് എഴുതിയ 'സാഷ്" മനോഹരമായ വെള്ള വസ്ത്രത്തിനൊപ്പം ധരിച്ചാണ് മീര ചിത്രത്തിൽ പോസ് ചെയ്യുന്നത്. ആഘോഷങ്ങളിൽ ഷാംപെയ്‌ൻ നുകരുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വിവാഹിതയാകുന്നു എന്ന വിശേഷം കഴിഞ്ഞ സെപ്തംബറിൽ ആണ് മീര നന്ദൻ ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞെന്നും വിവാഹം ഒരു വർഷം കഴിഞ്ഞേ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീജു ആണ് വരൻ. വിവാഹം അറേഞ്ച്‌ഡ് മാര്യേജ് ആണെന്നും 16 വർഷങ്ങൾക്കുശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു നാട്ടിൽ എത്തിയതെന്നും മീര പറഞ്ഞിരുന്നു. ശ്രീജുവിനൊപ്പം യു.കെയിലും ദുബായിലും ചുറ്റിക്കറങ്ങിയതിന്റെ ചിത്രങ്ങൾ മീര നന്ദൻ അടുത്തിടെ പങ്കുവച്ചിരുന്നു. സിനിമയിൽ നിന്ന് ഇടവേളയിലാണ് മീര.
ദുബായ് റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന മീര കഴിഞ്ഞ വർഷം എന്നാലും ന്റെളിയാ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടു.