വെള്ളറട: കേരള വ്യവസായി ഏകോപനസമിതി വെള്ളറട യൂണിറ്റിന്റെ കുടുംബ സുരക്ഷാ മരണാനന്തര ഫണ്ട് വിതരണം നാളെ വൈകിട്ട് വെള്ളറട ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ വിതരണം ചെയ്യും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.കിളിയൂർ റേച്ചൽ ബേക്കറി ഉടമ വത്സലകുമാരിയുടെ കുടുംബത്തിന് കുടുംബ സുരക്ഷാ മരണാനന്തര ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയുടെ ചെക്ക് അഡ്വ.എം.വിൻസെന്റ് എം.എൽ.എ കൈമാറും.യൂണിറ്റ് പ്രസിഡന്റ് വെള്ളറട ജി.രാജേന്ദ്രൻ,ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ,ഏകോപന സമിതി ജില്ലാ സെക്രട്ടറി വൈ.വിജയൻ,വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ബാബുകുറുപ്പ്,ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ,യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ഷബീർ,ട്രഷറർ പി.എസ്.ഷാജി തുടങ്ങിയവർ പങ്കെടുക്കും.