p

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചെങ്കിലും നിയമനം മാത്രം നടക്കുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ.

20 സ്ഥാപനങ്ങളിലെ 588 തസ്തികകളിലെ നിയമനമാണ് ബോർഡിന് വിട്ടുകൊടുത്തത്. എന്നാൽ നാളിതുവരെ പ്രസിദ്ധീകരിച്ചത് 17തസ്തികകൾക്കുള്ള വിജ്ഞാപനം മാത്രം.

കൊല്ലത്തെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് അടക്കമുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായുള്ള തുടർ നടപടികൾ റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിച്ചെങ്കിലും പിന്നീട് അനക്കമൊന്നുമില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.
കെ.എം.എം.എല്ലിലെ 159 സാങ്കേതിക തസ്തികകളിൽ അപേക്ഷ സ്വീകരിച്ച് നിയമനനടപടി ആരംഭിച്ചപ്പോഴാണ് പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് നിലവിൽ വന്നത്. ഇതോടെ 2021 ജൂലായിൽ 4000-ത്തോളം അപേക്ഷകൾ റിക്രൂട്ട്മെന്റ് ബോർഡിന് കൈമാറി. എന്നാൽ, വർഷം മൂന്നായിട്ടും നടപടിയൊന്നും ആയിട്ടില്ല.

റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ കംപ്യൂട്ടറുകൾ സ്ഥാപിച്ചാലുടൻ ഓൺലൈൻ പരീക്ഷ നടത്തുമെന്നാണ് ഇപ്പോൾ അറിയുന്നത്. എന്നാൽ എപ്പോൾ കംപ്യൂട്ടർ സ്ഥാപിക്കുമെന്ന് ആർക്കുമറിയില്ല.

കെ.എം.എം.എല്ലിൽ ഒഴിവുള്ള തസ്തികകൾ

ജോയിന്റ് ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, പർച്ചേസ് ഓഫീസർ, ലീഗൽ ഓഫീസർ, ജൂനിയർ ഓപ്പറേറ്റർ ട്രെയിനി, ജൂനിയർ ടെക്ന‌ിഷ്യൻ ട്രെയിനി, എക്സിക്യുട്ടിവ് ട്രെയിനി, പേഴ്‌സണൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, മൈൻസ് ഫോർമാൻ.

ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​വ​ർ​ക്ക്‌​ഷോ​പ്പ്‌

തി​രു​വ​ന​ന്ത​പു​രം​:​ ​സം​രം​ഭ​ക​ർ​ക്കാ​യി​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പി​ന്റെ​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്മെ​ന്റ് ​(​കെ.​ഐ.​ഇ.​ഡി​),​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​‘​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ്’​ ​വ​ർ​ക്ക്‌​ഷോ​പ്പ്‌​ ​സം​ഘ​ടി​പ്പി​ക്കും.​ ​മേ​യ് 6​ ​മു​ത​ൽ​ 8​ ​വ​രെ​ ​ക​ള​മ​ശേ​രി​ ​കെ.​ഐ.​ഇ.​ഡി​ ​ക്യാ​മ്പ​സി​ലാ​ണ് ​പ​രി​ശീ​ല​നം.​ ​എം.​എ​സ്.​എം.​ഇ​ ​മേ​ഖ​ല​യി​ലെ​ ​സം​രം​ഭ​ക​ർ​/​എ​ക്സി​ക്യൂ​ട്ടീ​വ്സ് ​എ​ന്നി​വ​ർ​ക്ക് ​പ​രി​ശീ​ല​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​ഡി​ജി​റ്റ​ൽ​ ​പ്രൊ​മോ​ഷ​നു​ക​ൾ,​ ​ഇ​ ​മെ​സ്സേ​ജിം​ഗ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഫേ​സ്ബു​ക്ക് ​ഓ​ട്ടോ​മേ​ഷ​ൻ,​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​അ​ന​ലി​റ്റി​ക്സ്,​ ​മീ​ഡി​യ​ ​പ്രൊ​മോ​ഷ​നു​ക​ളും​ ​പ്രൊ​ഡ​ക്ഷ​നു​ക​ളും,​ ​ബി​സി​ന​സ് ​ഓ​ട്ടോ​മേ​ഷ​ൻ,​ ​പ​ര​മ്പ​രാ​ഗ​ത​ ​വി​പ​ണി​ക​ളി​ൽ​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗി​ന്റെ​ ​സ്വാ​ധീ​നം,​ ​പ്രാ​ക്ടി​ക്ക​ൽ​ ​സെ​ഷ​നു​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​പ​രി​ശീ​ല​ന​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ 2,950​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​താ​മ​സം​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് 1,200​ ​രൂ​പ.​ ​പ​ട്ടി​ക​ജാ​തി​-​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് 1,800​ ​രൂ​പ​ ​താ​മ​സം​ ​ഉ​ൾ​പ്പെ​ടെ​യും,​ 800​ ​രൂ​പ​ ​താ​മ​സം​ ​കൂ​ടാ​തെ​യു​മാ​ണ് ​ഫീ​സ്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​t​t​p​:​/​/​k​i​e​d.​i​n​f​o​/​t​r​a​i​n​i​n​g​-​c​a​l​e​n​d​e​r​/​ൽ​ ​മേ​യ് 2​ന് ​മു​മ്പ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0484​-2532890​/0484​-2550322​/9188922800.