നെടുമങ്ങാട് : മന്നൂർക്കോണം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുഗ്രാമത്തിൽ മേയ് 25 നും 26നും ഗുരുദർശന ശില്പശാലയും സഹവാസ ക്യാമ്പും നടത്തും. ഗുരുഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്‌ സ്വാമി ശാശ്വതീകാനന്ദ മെമ്മോറിയൽ ട്രസ്റ്റുമായി സഹകരിച്ചാണ് ശില്പശാല.ഗുരുദർശനത്തിന്റെ അനിതര സാധാരണത്വവും ഗുരുദർശനത്തിന്റെ മതാതീത സാമൂഹിക മാനവും ശില്പശാലയിൽ ചർച്ച ചെയ്യും. ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുദർശനത്തിൽ ഉൾകാഴ്ചയുള്ള പണ്ഡിതന്മാരും വിഷയങ്ങൾ അവതരിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.ഗുരുദർശന പഠനത്തിലും പ്രചാരണത്തിലും താത്പര്യമുള്ളവർ മേയ് ഒന്നിന് വൈകിട്ട് 3ന് ഗുരുഗ്രാമം പ്രസിഡന്റ്‌ പ്രതിഭ അശോകന്റെ അദ്ധ്യക്ഷതയിൽ ഗുരുഗ്രാമത്തിൽ ചേരുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ ഡോ.എം.ആർ.യശോധരൻ അഭ്യർത്ഥിച്ചു. ഫോൺ : 9495444894. 9895113512.