hi

കിളിമാനൂർ: തിരഞ്ഞെടുപ്പ് ദിനത്തിലും മാലിന്യ സംസ്കരണത്തിൽ മാതൃക തീർത്ത് ഹരിത കർമ്മ സേന. വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഇലക്ഷനുമായി ബന്ധപ്പെട്ട് പഴയകുന്നുമ്മൽ പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഹരിതചട്ടം പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ്. പുലർച്ചെ 4 മുതൽ രാത്രി 9 വരെ മുഴുവൻ ബൂത്തുകളിലും ഹരിത കർമ്മ സേനാംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 27 ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്തുകളിൽ നിന്നും നാലര കിലോ ബോട്ടിലുകളും പതിനഞ്ച് കിലോ കടലാസ് മാലിന്യങ്ങളും ശേഖരിച്ചു. ബൂത്തുകളിൽ ആഹാര അവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക്കുകൾ കഴുകി വൃത്തിയാക്കി അംഗീകൃത മാലിന്യ സംസ്കരണ കമ്പനിക്ക് കൈമാറാൻ സജ്ജമാക്കി.