വർക്കല:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റ് വാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10.30ന് വർക്കല ക്ലബിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.വർക്കല ടൗൺ പ്രസിഡന്റ് കെ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും ഇതോടൊപ്പം നടക്കും.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ട്രഷറർ ധനീഷ് ചന്ദ്രൻ,മേഖലാ പ്രസിഡന്റ് ജോഷി ബാസു തുടങ്ങിയവർ സംസാരിക്കും.