ramesh-chennithala

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് തിരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞതെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താണ് ജനങ്ങൾ നടത്തിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഒന്നാം പ്രതി പിണറായി വിജയനാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന യു.ഡി.എഫ് ആരോപണം ഇ.പി ജയരാജന്റെ പ്രസ്താവനയോടെ ശരിയെന്ന് തെളിഞ്ഞു. ഇത് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ആരംഭിച്ചതാണ്. ബി.ജെ.പിയുടെ വോട്ടുവാങ്ങിയാണ് തുടർഭരണം ലഭിച്ചത്. ഇതിന്റെ യഥാർത്ഥ സൂത്രധാരൻ പിണറായിയാണ്. മുഖ്യമന്ത്രിയറിയാതെ ഇതൊന്നും നടക്കില്ല. ഇ.പി.ജയരാജന്റെ പേരിൽ ഒരു നടപടിയും ഉണ്ടാകില്ല. നടപടിയെടുത്താൻ അദ്ദേഹത്തിനു കൂടുതൽ കാര്യങ്ങൾ തുറന്നു പറയേണ്ടിവരും. ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ ചർച്ചയല്ലായിരുന്നുവെങ്കിൽ എന്തിനുവേണ്ടിയാണ് ഇപി ജയരാജൻ ജാവദേക്കറെ കണ്ടതെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.