bhima

തിരുവനന്തപുരം: ഭീമ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അർബൻസ്കേപ്പ് പ്രോപ്പർട്ടീസിന്റെ കഴക്കൂട്ടത്തെ പുതിയ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടായ യു.എസ്.പി മിഡ്‌ടൗണിന്റെ ഭൂമി പൂജാ ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ എം.എസ്. സുഹാസ് എന്നിവരുടെയും മറ്റ് പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ നടന്നു. യു.എസ്‌.പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 19 നിലകളിൽ അപ്പാർട്ട്‌മെന്റ് നിർമ്മിക്കുന്നത്, സ്വിമ്മിംഗ് പൂൾ, കിഡ്‌സ് പൂൾ, പൂർമായും സജ്ജീകരിച്ച യൂണിസെക്‌സ് ജിം, ഹോം തിയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ റൂപ്ടോപ്പ് പാർട്ടി എരിയ, പാർട്ടി ഹാൾ, ഇൻഡോർ ഗെയിംസ് റൂം, തുടങ്ങിയ എല്ലാ സൗകര്യങ്ങളും അപ്പാർട്ട്മെന്റിൽ ലഭ്യമാണ്.

കാപ്ഷൻ:

യു.എസ്.പി മിഡ്‌ടൗണിന്റെ ഭൂമി പൂജ ഭീമാ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ,​ മാനേജിംഗ് ഡയറക്ടർ എം.എസ്.സുഹാസ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. അർബൻസ്കേപ്പ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് സജി തോമസ് സമീപം