തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കുട്ടികളുടെയും വനിതകളുടെയും കൂട്ടായ്മമയായ കുട്ടിക്കൂട്ടം ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബാൾ കോർട്ടിൽ നടക്കും.രാവിലെ 10ന് കുട്ടികളോടൊത്ത് മാമ്പഴസദ്യ ഉണ്ണാൻ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ,ഡോ.ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവരുണ്ടാകും. മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.കിംസ് ഹെൽത്ത് സി.ഇ.ഒ.രശ്മി ആയിഷ, ബാലസാഹിത്യകാരൻ ഡോ.ജി.വി.ഹരി എന്നിവർ സംസാരിക്കും.