തിരുവനന്തപുരം: ഇലക്ഷൻ ദിവസം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 560 4മെഗാവാട്ടിലെത്തി. ഇതാദ്യമായാണ് ഇത്രയധികം വൈദ്യുതി ഉപയോഗിക്കുന്നത്. വ്യാഴാഴ്ച 5559 മെഗാവാട്ടായിരുന്നു ഉപഭോഗം. 4500 മെഗാവാട്ട് വൈദ്യുതിയാണ് ജലവൈദ്യുതി,​ കേന്ദ്രഗ്രിഡ്, ദീർഘകാല, ഹ്രസ്വകാല കരാറുകൾ എന്നിവയിലൂടെ ലഭിക്കുന്നത്. അതിന് മുകളിലേക്ക് ഉപഭോഗമെത്തിയാൽ അമിത വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഉപയോഗിക്കുന്നത്. പ്രതിദിനം 500 മെഗാവാട്ട് കൂടുതൽ ലഭ്യമാക്കാൻ ധാരണയായിട്ടുണ്ട്.