ss

ബോളിവുഡ് താരം ദിഷ പഠാനിയും സൈബീരിയൻ മോഡൽ അലക്സാണ്ടർ അലക്സ് ഇലിക്കും പ്രണയത്തിലാണെന്ന് ബോളിവുഡിൽ അടക്കംപറച്ചിൽ തുടങ്ങിയിട്ട് നാളുകളേറെയായി. അലക്സിന്റെ കൈയിൽ പച്ച കുത്തിയ ദിഷയുടെ മുഖം ശ്രദ്ധ നേടുന്നു.

ബാന്ദ്രയിലെ സീക്വൽ എന്ന റെസ്റ്റോറന്റിന് മുൻപിൽ ഫോട്ടോഗ്രാഫർക്കായി പോസ് ചെയ്യുകയായിരുന്നു താരങ്ങൾ. അലക്സിന്റെ കൈയിലെ മനോഹരമായ ടാറ്റുവിലാണ് ഫോട്ടോഗ്രാഫർമാരുടെ കണ്ണുടക്കിയത്. നടി മൗനി റോയിയും ഇരുവർക്കും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞവർഷമാണ് അലക്സ് ഇൗ ടാറ്റു കൈയിൽ പതിപ്പിച്ചത്. ബോളിവുഡ് താരം ടൈഗർ ഷ്റേഫുമായി ദിഷ നേരത്തെ പ്രണയത്തിലായിരുന്നു. ഇൗ ബന്ധം ദിഷ ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാൽ പ്രണയത്തെക്കുറിച്ച് ദിഷയോ അലക്സാണ്ടറോ പ്രതികരിച്ചിട്ടില്ല.എന്നാലും ദിഷ- അലക്സാണ്ടർ വിവാഹം വൈകാതെ ഉണ്ടാകുമെന്നാണ് ബി ടൗണിലെ വർത്തമാനം.