
കഴക്കൂട്ടം: കോൺഗ്രസിൽ തിരിച്ചെടുത്ത മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫിന് മംഗലപുരത്ത് പ്രവർത്തകർ സ്വീകരണം നൽകി. മംഗലപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനത്തിന് നൂറുകണക്കിന് കെ.എസ്.യു യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
ഇളമ്പ ഉണ്ണിക്കൃഷ്ണൻ,മംഗലപുരം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ബി.സി.അജയരാജ്, പഞ്ചായത്തംഗം ശ്രീചന്ദ്, പഞ്ചായത്തംഗം അൻസർ പെരുംകുളം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശരത് ശൈലേശ്വരൻ,യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷജിൻ സക്കീർ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നേമം അഷ്‌കർ,കെ.എസ്.യു നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത്, കെ.എസ്.യു ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഭരത് കൃഷ്ണ, ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മോനിഷ് പെരുങ്കുഴി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ,ആകാശ്,അരുൺ,കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.