
തിരുവനന്തപുരം: ത്യാഗപൂർണ്ണമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉടമയായിരുന്നു മുൻ നിയമസഭ സ്പീക്കറും മുൻ എം.പിയുമായിരുന്ന വർക്കല രാധാകൃഷ്ണനെന്ന് മന്ത്രി ജി.ആർ. അനിൽ. വർക്കലയുടെ 14-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയും മനുഷ്യസ്‌നേഹവും ഒത്തിണങ്ങിയ നേതാവായിരുന്നു വർക്കലയെന്ന് മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് പറഞ്ഞു. മുൻ പി.എസ്.സി അംഗം കായിക്കര ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.പി ഡോ. എ. സമ്പത്ത്, അഡി. അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, കുമാരനാശാൻ കൾച്ചറൽ സെന്റർ സെക്രട്ടറി വി. ജയപ്രകാശ്, അഡ്വ. ആനയറ ഷാജി, അഡ്വ. എം. മോഹനൻ, വി. വിമൽ പ്രകാശ്, ഹരി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കിയ അഡ്വ. മോഹനൻ, വർക്കല കോടതിയിലെ ആദ്യകാല വനിത അഭിഭാഷക അഡ്വ. ബി. മീനാകുമാരി, കേരള യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം മുൻ മേധാവി ഡോ. പി. ഇന്ദ്രസേനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.