
അമ്മാൻ: ജോർദാൻ ആതിഥ്യം ഒരുക്കിയ 11-ാമത് ഏഷ്യാ- പസഫിക്ക് കോ-ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ പങ്കെടുത്ത് മന്ത്രി വി.എൻ. വാസവൻ. വിവിധ രാജ്യങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനും പദ്ധതികൾ രൂപകല്പന ചെയ്യുന്നതിനുമുള്ള വേദിയായ കോൺഫറൻസിൽ കേരളം ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. കേരളത്തിലെ സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് കോൺഫറൻസിന്റെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.
അദ്ധ്യാപക പരിശീലന
നിയമനങ്ങൾ സുതാര്യമാക്കണം
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപക പരിശീലനം നിയന്ത്രിക്കേണ്ട റിസോഴ്സ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സുതാര്യമാക്കണമെന്ന് കേരള എയിഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി അദ്ധ്യാപകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ച് റിസോഴ്സ് അദ്ധ്യാപകരെ തീരുമാനിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സിജു, ജനറൽ സെക്രട്ടറി കെ.കെ.ശ്രീജേഷ് കുമാർ, എസ്.അജിത് കുമാർ, അഖിലേഷ്.പി, സുനിൽ.വി.എസ്, ഡോ.ആബിദ പുതുശേരി, ശ്രീഹരി.ബി, ഷെജിൻ.ആർ, അജോഷ് കുമാർ.പി, ഷൈജു.പി.സി, സി.കെ.അഷ്റഫ്, ജോസുകുട്ടി.ഇ.പി, ടോമി ജോർജ്.പി, വി.വി.രാമകൃഷണൻ, എൻ.പി.ജാക്സൻ, ശേഷായൻ.പി ദിനേഷ് എന്നിവർ ആവശ്യപ്പെട്ടു.