തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ബാങ്കിംഗ് ട്രേഡ് യൂണിയൻ നേതാവ് കെ.എസ്.കൃഷ്ണയ്ക്ക് തലസ്ഥാനനഗരിയിൽ പൗരസ്വീകരണം നൽകി. സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ - കേരളാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എം.സുധീരൻ,പന്ന്യൻ രവീന്ദ്രൻ,അഡ്വ.കെ.പി.ശങ്കരദാസ്,സോണിയാ ജോർജ്,ബി.രാംപ്രകാശ്,എം.സി. ജേക്കബ്,സംഘടനാ നേതാക്കളായ എസ്.കെ.ഗൗതം,നരേഷ് ഗൗർ,നർകേശർ റായ്,വി.അനിൽ കുമാർ,കെ.എസ്. ശ്യംകുമാർ,ഡി.രാമകൃഷ്ണ,ആർ.ബാലാജി,സുബിൻ ബാബു,കെ.മുരളീധരൻ പിള്ള,എസ്.പ്രഭാദേവി,ആർ. ചന്ദ്രശേഖരൻ,കൃഷ്ണമൂർത്തി,സന്തോഷ് സെബാസ്റ്റ്യൻ,ടി.ജി.പ്രദീപ്,എം.പി.വിജേഷ് തുടങ്ങിയവർ സംസാരിച്ചു. ആർ.സന്തോഷ് കുമാർ സ്വാഗതവും എം.ഷാഫി നന്ദിയും പറഞ്ഞു.
37 വർഷത്തെ സേവനത്തിനു ശേഷമാണ് കെ.എസ്.കൃഷ്ണ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് വിരമിച്ചത്. നിലവിൽ എ.കെ.ബി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ്, സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.