
തിരുവനന്തപുരം: കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ പ്രസ് ക്ലബ് സംഘടിപ്പിച്ച കുട്ടിക്കൂട്ടം പരിപാടിയിൽ മാമ്പഴ സദ്യയും സ്‌കൂൾ കിറ്റ് വിതരണവും നടത്തി. സെൻട്രൽ സ്റ്റേഡിയം ബാസ്‌കറ്റ് ബാൾ കോർട്ടിൽ നടന്ന കൂട്ടായ്‌മ ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ, കിംസ് ഹെൽത്ത് സി.ഇ.ഒ രശ്മി ആയിഷ, മാദ്ധ്യമപ്രവർത്തകരായ റിങ്കു രാജ് മട്ടാഞ്ചേരിയിൽ, പ്രജീഷ് കൈപ്പള്ളി, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു, ട്രഷറർ എച്ച്.ഹണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജിത്ത് വഴയില, അജി എം.നൂഹു, ശാലിമ എന്നിവർ സംസാരിച്ചു.