l

തിരുവനന്തപുരം: സിവിൽ സർവീസ് എഴുതിയെടുക്കണമെന്നാണ് 16കാരി അഞ്ജലിയുടെ മോഹം. എന്നാലിപ്പോൾ ചികിത്സയ്ക്ക് സുമനസുകളുടെ കരുണ തേടുകയാണ് കുടുംബം. കുളത്തിൻകര തെക്കേ പുത്തൻ വീട്ടിൽ ഹോട്ടൽ ജീവനക്കാരനായ സുജിത്തിന്റെയും ഷീബയുടെയും മകളായ അഞ്ജലിക്ക് ആർ.സി.സിയിൽ അടിയന്തരമായി മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ചെയ്യണം.

ഏകദേശം 20 ലക്ഷമാണ് ചെലവ് . 2022ലാണ് അഞ്ജലിക്ക് ബ്ലഡ് കാൻസർ ബാധിക്കുന്നത്. അന്ന് കീമോ തെറാപ്പി ചെയ്ത് രോഗം ഭേദമായെന്ന് കരുതി. അടുത്തിടെ നടത്തിയ പരിശോധനയിലാണ് മജ്ജ മാറ്റിവയ്ക്കണമെന്ന് കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതി റിസൾട്ടിനായി കാത്തിരിക്കുകയാണ്. പണം അടച്ചാൽ മാത്രമേ ശസ്ത്രക്രിയയ്ക്കുള്ള ഡേറ്റ് ലഭിക്കു. IFSC:SBINOO10707 ബ്രാഞ്ച്: മെഡിക്കൽ കോളേജ് ക്യാമ്പസ്, അക്കൗണ്ട് നമ്പർ .41313863551. ഗൂഗിൾ പേ നമ്പർ. 9526329255.