a

തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിറുത്തി മേയറും കുടുംബാംഗങ്ങളും‌ ഡ്രൈവറോട് കയർത്തു സംസാരിച്ച സംഭവത്തിൽ മന്ത്രി കെ.ബി. ഗണേശ്‌കുമാർ അന്വേഷണത്തിന് നിർദ്ദേശിച്ചു. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർ യദുവിന് ഡ്യൂട്ടി നിഷേധിക്കുവാൻ സാദ്ധ്യതയുണ്ട്. നടുറോഡിൽ വാഹനം തടഞ്ഞ മേയറാണ് തെറ്റ് ചെയ്തതെന്ന നിലപാടിലാണ് സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ.