a

വക്കം: വേനൽക്കാലം കടുത്തതോടെ വക്കം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി.പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിനാൽ സി.പി.എം മെമ്പർമാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും പഞ്ചായത്ത് പ്രസിഡന്റിനെയും അസിസ്റ്റന്റ് സെക്രട്ടറിയെയും തടഞ്ഞുവയ്ക്കുകയും ചെയ്തു.ടാങ്കർ വഴി കുടിവെള്ളമെത്തിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും നടപടികൾ ഉടനടി പൂർത്തിയാക്കുമെന്നും പ്രസിഡന്റ് നൽകിയ ഉറപ്പിൽ ഉപരോധം പിൻവലിച്ചു.നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സി.പി.എം പ്രവർത്തകർ പറഞ്ഞു.