ss

കമൽഹാസന്റെ മകളും നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ഇരുവരും പിരിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സൗഹാർദ്ദപരമായി തന്നെയാണ് പിൻമാറിയതെന്നുമാണ് റിപ്പോർട്ട്. ശ്രുതിയും ശാന്തനുവും ഏതാനും നാളുകൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു. 'ഇതൊരു യാത്രയാണ്, എന്നെയും മറ്റുള്ളവരെയും കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. നമ്മൾ ആരാണ്, എന്താണ് എന്നത് കൊണ്ട് ഒരിക്കലും മറ്റൊരാളോട് ക്ഷമ ചോദിക്കരുത്. അടുത്തിടെ ശ്രുതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ശ്രുതിയും ടാറ്രു ആർട്ടിസ്റ്റായ ശാന്തനുവും നാലുവർഷമായി പ്രണയത്തിലായിരുന്നു ഇരുവരും ഒരുമിച്ചുള്ള പാട്ടും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു.ശാന്തനുവുമായി ബന്ധപ്പെട്ടു പ്രതികരിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് ശ്രുതി ഹാസൻ പറയുന്നു. ശാന്തനുവിനു ഒപ്പമുള്ള എല്ലാ ചിത്രങ്ങളും ശ്രുതി നീക്കം ചെയ്തിട്ടുണ്ട്.