
ഭാവിവരൻ നിക്കോളായ് സച്ച്‌ദേവിനെ വിമർശിച്ചവർക്കു മറുപടി നൽകി നടൻ ശരത്കുമാറിന്റെ മകളും അഭിനേത്രിയുമായ വരലക്ഷ്‌മി ശരത്കുമാർ. എന്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ എന്റെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. ഞാൻ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാൻ ഒഴിവാക്കിയിരുന്നു. നിക്കിന്റെ മാതാപിതാക്കൾ ഒരു ആർട്ട് ഗ്യാലറി നടത്തുകയാണ്. അവനും മകളും പവർലിഫ്റ്റിങ്ങിൽ സ്വർണമെഡൽ ജേതാക്കളാണ്. ഞാൻ അവന്റെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളവരാളാണ്" വരലക്ഷ്‌മി പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ആയിരുന്നു വരലക്ഷ‌്‌മിയുടെയും നിക്കോളായ്‌യുടെയും വിവാഹ നിശ്ചയം. നിക്കോളായ‌്‌യുടെ രണ്ടാം വിവാഹമാണെന്നും രൂപത്തെയും സൗന്ദര്യത്തെയും വിമർശിച്ചുമാണ് സൈബർ ആക്രമണങ്ങൾ.