തിരുവനന്തപുരം: ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ( ഹിൻസർ) ആഭിമുഖ്യത്തിൽ കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടക്കുന്ന ഭാഗവത സത്രം ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യാചാര്യൻ കെ.ഹരിദാസ്ജി മേയ് 2 ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് മുഖ്യയജ്ഞാചാര്യ ഡോ.ടി.ശാന്തകുമാരിയുടെ മാഹാത്മ്യ പ്രഭാഷണത്തോടെ സത്രം ആരംഭിക്കും.തുടർന്ന് ദിവസവും രാവിലെ 5 മുതൽ ഭാഗവത പാരായണത്തോടെ ചടങ്ങുകൾ ആരംഭിക്കും. അഷ്ടപദി, ഭാഗവത കഥാപ്രവചനം, പ്രഭാഷണങ്ങൾ, ആദ്ധ്യാത്മിക സമ്മേളനങ്ങൾ, ഭജന എന്നിവ സത്രത്തിന്റെ ഭാഗമായി നടക്കും.2ന് രാവിലെ 9 ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് ശോഭായാത്രയും സത്രത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

എൽ.ശശിധരൻ ഉണ്ണിത്താൻ,ജയശ്രീ പ്രഫുല്ല കുമാർ എന്നിവർ ഉപയജ്ഞാചാര്യരായി നടക്കുന്ന 12 ദിവസത്തെ സത്രം 14ന് ഉച്ചയ്ക്ക് 12ന് സമർപ്പിക്കും.ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സൗജന്യ ഭാഗവത പഠന ഗ്രൂപ്പുകളിലേക്കുള്ള അഡ്മിഷനുള്ള സൗകര്യം സത്രവേദിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9349494901 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് ചീഫ് അഡ്മിൻ ആൻഡ് ജനറൽ കൺവീനർ എസ്.സനൽകുമാർ അറിയിച്ചു.