കോവളം: മരുതൂർകോണം പട്ടം താണുപിള്ള മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എജ്യൂക്കേഷനിൽ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.സുരക്ഷ അവബോധം,അഗ്നി രക്ഷ പ്രതിരോധം,ജല അപകടങ്ങൾ,സി.പി.ആർ,പ്രകൃതി വാതക അപകടങ്ങൾ ഫസ്റ്റ് എയ്ഡ് എന്നിവയെ കുറിച്ച് അദ്ധ്യാപകർക്ക് വിഴിഞ്ഞം ഫയർ റെസ്ക്യൂസ്റ്റേഷനിലെ ജീവനക്കാരായ സന്തോഷ് കുമാർ,അനീഷ്,അമൽ ചന്ദ് എന്നിവർ ക്ലാസെടുത്തു.പ്രിൻസിപ്പൽ ഡോ.അനൂപ് കൃഷ്ണൻ ആർ,വിൻസി എം,സൗമ്യ ബാലൻ,ലീഡർമാരായ ഹാരിസ്,കൃഷ്ണ എന്നിവർ നേതൃത്വം നൽകി.