hi

കിളിമാനൂർ: രാജാ രവിവർമ്മയുടെ 176ാം ജന്മദിനത്തോടനുബന്ധിച്ച് കിളിമാനൂർ പാലസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.കൊട്ടാരം അങ്കണത്തിൽ നടന്ന ചടങ്ങ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.ദിവാകര വർമ്മ അദ്ധ്യക്ഷനായി,ജനറൽ സെക്രട്ടറി രാമ വർമ്മ സ്വാഗതം പറഞ്ഞു.ഡോ.ദിവ്യ.എസ്.അയ്യർ മുഖ്യാതിഥിയായി,ഡോ.കെ.യു.കൃഷ്ണ കുമാർ രവിവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ്,​പഞ്ചായത്തംഗങ്ങളായ കൊട്ടറ മോഹൻ കുമാർ,മിനി എന്നിവർ സംസാരിച്ചു.