പൂവാർ: പനതപുരം സാംസ്കാരിക കേന്ദ്രം മേയ് ദിനാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് യു.സി.ഐ കത്തീഡ്രൽ ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 'സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള ഭാരതം" എന്ന വിഷയത്തെ ആസ്പദമാക്കി ജസ്റ്റിൻ കൊട്ടാരക്കുന്നിൽ പ്രഭാഷണം നടത്തും. കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാര ജേതാവ് ബിഷപ് ഡോ. പനതപുരം മാത്യൂ സാം രചിച്ച 'അധർമ്മരാജാവ്" എന്ന കഥാസമാഹാരം പ്രൊഫ. ഡോ .രാജാവാര്യർ പ്രകാശനം ചെയ്യും. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഒരു വിത്തു വളർന്ന കഥ" എന്ന ഡോ. പനതപുരം മാത്യൂ സാമിന്റെ കുട്ടികൾക്കുള്ള പുസ്തകം വിനോദ് വൈശാഖി പ്രകാശനം ചെയ്യും.